തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ പഞ്ചായത്തുകളിൽ ശാസ്ത്രീയപഠനം നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത്. കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തോട്ടുമുക്കം എന്ന മലയോരഗ്രാമത്തിലെ റബർ ടാപ്പിങ് തൊഴിലാളിയായ ബാലകൃഷ്ണനാണ് ഫേസ്ബുക്കിലൂടെ കത്തയച്ചത്. കത്തിെൻറ പ്രസക്തഭാഗം ഇങ്ങനെ -'കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിൽ ആഗസ്റ്റ് 16ന് പുലർച്ചെ നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇവയിലധികവും ക്വാറികളിലും പരിസരത്തുമാണ്. എന്നാൽ, ഉരുൾപൊട്ടലുണ്ടായ മേഖലകളിലെ ക്വാറികൾ ഒരു പഠനവും നടത്താതെ പുനരാരംഭിച്ചിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ മേൽപറഞ്ഞ പഞ്ചായത്തുകളിൽ ശാസ്ത്രീയപഠനം നടത്താൻ വേണ്ടത് ചെയ്യണം'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.