സ്​കൂൾ മേള: സർക്കാർ തീരുമാനം വൈകരുത് -കെ.എ.ടി.എഫ്​

തിരുവനന്തപുരം: മേളകൾ ഒഴിവാക്കിയ തീരുമാനം തെറ്റായിരുെന്നന്ന് ബോധ്യമായ സാഹചര്യത്തിൽ നടത്താനുള്ള തീരുമാനം ഒട്ടും വൈകരുതെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി. എഫ്) സർക്കാറിനോട് ആവശ്യപ്പെട്ടു. മറ്റു മേളകളിൽനിന്ന് ഭിന്നമായി സംസ്ഥാനമേളക്ക് മുേമ്പ സ്കൂൾ-സബ്ജില്ല-റവന്യൂ ജില്ല എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേളകൾ നടക്കേണ്ടതുണ്ട്. അതിനിടയിൽ പരീക്ഷകളും കായിക-ശാസ്ത്ര മത്സരങ്ങളും അധ്യയനവും നടക്കണം. ഇതിനൊക്കെ മതിയായ സമയം ലഭിക്കണമെങ്കിൽ തീരുമാനം സർക്കാർ നേരത്തേ എടുക്കണം. ചികിത്സക്കുപോയ മുഖ്യമന്ത്രിയുടെ തിരിച്ചുവരവിനായി കാത്തുനിൽക്കുന്നത് ഉചിതമല്ല. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്അപേക്ഷ സമർപ്പണം അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടണമെന്നും കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മുതൂർ സർക്കാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.