കയർ കെട്ടി ഗതാഗതം തടയരുതെന്ന് പൊലീസിനോട്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കയറോ അതുപോലുള്ള വള്ളികളോ റോഡിനു കുറുകെ കെട്ടി ഒരു കാരണവശാലും ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. വാഹനങ്ങൾ തിരിച്ചുവിടാൻ പൊലീസ് ഉദ്ദേശിക്കുന്ന സ്ഥലത്തിനുമുമ്പ് തന്നെ വഴി തിരിയണം എന്ന ബോർഡ് സ്ഥാപിക്കണമെന്നും കമീഷൻ നിർദേശിച്ചു. അത്തരം സ്ഥലങ്ങളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കണം. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡും റിഫ്ലക്റ്ററുകളുള്ള ബോർഡുകളും ഡ്രൈവർമാർക്ക് വളരെ അകലെ നിന്ന് കാണാവുന്ന തരത്തിൽ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. നിയമസഭ നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണന് നിയമസഭക്ക് സമീപംെവച്ചുണ്ടായ അപകടത്തി​െൻറ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഗതാഗതം നിയന്ത്രിക്കുന്നതി​െൻറ ഭാഗമായി പൊലീസ് റോഡിന് കുറുകെ കെട്ടിയിരുന്ന കയർ അനിൽ രാധാകൃഷ്ണ​െൻറ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മാരകമായി പരിക്കേറ്റ അനിലിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന് ദീർഘനാൾ ചികിത്സ വേണ്ടി വന്നു. ഇൗ സംഭവം ഒരു ദിനപത്രത്തിൽ വന്നത് ശ്രദ്ധയിൽപെട്ടതി​െൻറ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ജില്ല പൊലീസ് മേധാവിയെ കമീഷൻ ചുമതലപ്പെടുത്തിയിരുന്നു. നിയമസഭ സമ്മേളനം നടക്കുമ്പോൾ ഇത്തരത്തിൽ ഗതാഗതം തിരിച്ചുവിടേണ്ടിവരാറുണ്ടെന്ന് പൊലീസ് അറിയിച്ചു. പകൽ സമയങ്ങളിൽ കയർ ഉപയോഗിച്ച് ഗതാഗതം തടയാറുണ്ടെന്നും സമ്മതിച്ചു. അത്തരം സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ആവശ്യമായ നിർദേശം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് പൊലീസ് റോഡിന് കുറകെ കെട്ടിയ കയറിൽ കുടുങ്ങി ഒരു യുവാവും മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.