കല്ലമ്പലം: വൈവിധ്യമാർന്ന നിരവധി പരിപാടികളോടെ കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു. ഗുരുനാഥന്മാരെ ആദരിക്കൽ, അധ്യാപകദിന പോസ്റ്റർ പ്രദർശനം, ഗുരുനാഥന്മാർക്ക് വിദ്യാർഥികളുടെ കത്ത് സമർപ്പണം, ഡോ. എസ്. രാധാകൃഷ്ണൻ അനുസ്മരണം, ഉദ്ഘാടനസമ്മേളനം, നവകേരള സൃഷ്ടിക്കായുള്ള പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അനുകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രന്ഥകാരിയും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ശ്രീകല ചിങ്ങോലി മുഖ്യ അതിഥിയായി. എൻ. മീര, സുനിത ആർ. നായർ, ബി.ആർ. ബിന്ദു, ഗിരിജ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവീനർ എ. സൈനുലാബ്ദീൻ, പ്രിൻസിപ്പൽ ഡോ. അനുകൃഷ്ണൻ എന്നിവർ ചേർന്ന് ഗുരുശ്രേഷ്ഠരെ ആദരിച്ചു. അധ്യാപക ജീവിതത്തിൽ നാല് പതിറ്റാണ്ടിലധികം സേവനം ചെയ്ത തുളസീധരൻ പിള്ള, ഷാഹുൽ ഹമീദ് മുൻഷി, താണുവൻ ആചാരി, എം. ഷറഫുദ്ദീൻ, അഹമ്മദ് കബീർ, പ്രഫ. അബ്ദുൽ റഷീദ്, ശിശുപാലൻ, രാജലക്ഷ്മിയമ്മ, പങ്കജാക്ഷിയമ്മ, സുഭദ്ര ടീച്ചർ, സരസ്വതിയമ്മ, ജഗദമ്മ ടീച്ചർ, മാജിദ ബീവി, രമാദേവി അന്തർജനം, ശ്രീകല ചിങ്ങോലി, ഭാസ്കരപിള്ള എന്നീ അധ്യാപകരെയാണ് ചടങ്ങിൽ കെ.ടി.സി.ടി ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.