തിരുവനന്തപുരം: അധ്യാപകദിനാഘോഷത്തിെൻറ ഭാഗമായി തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ അധ്യാപകരായപ്പോൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകർ വിദ്യാർഥികളായി ക്ലാസിൽ ഇരുന്നു. എട്ടാം ക്ലാസിലാണ് വിദ്യാർഥികൾ പഠിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും വിവിധവിഷയങ്ങളിൽ വിദ്യാർഥികൾ ക്ലാസുകളെടുക്കും. ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലാസ് അധ്യാപകൻ ജെ.എം. റഹിം അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപകൻ ശ്യാം കുമാർ, എസ്.ആർ.ജി. കൺവീനർ പ്രീത കൃഷ്ണകുമാർ, അധ്യാപകരായ ശ്രീലക്ഷ്മി, വിജി ഉണ്ണി എന്നിവർ നേതൃത്വം നൽകി. രാവിലെ സ്‌കൂൾ അസംബ്ലി ഹാളിൽ നടന്ന അധ്യാപക ദിനാഘോഷ പരിപാടികൾ തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.