തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി നഗരസഭ പരിധിയിൽ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിക്കാൻ മേയര്‍ അഡ്വ.വി.കെ. പ്രശാന്തിെൻറ നേതൃത്വത്തിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും സെപ്റ്റംബര്‍ എട്ടിന് മുമ്പ് ഹെൽത്ത് സര്‍ക്കിള്‍തല ശുചിത്വാരോഗ്യ സമിതി യോഗം ചേരും. വാര്‍ഡുകളിൽ എലിവിഷം വിതരണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ ചത്തുകിടക്കുന്ന എലികളെ യഥാസമയം നീക്കം ചെയ്യാനും തീരുമാനിച്ചു. ഇതിനാവശ്യമായ എലിവിഷം ഹെൽത്ത് സര്‍ക്കിളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. തീരദേശമേഖലകളിലും കോളനികളിലും ഭവനസന്ദര്‍ശനം നടത്തി എലിപ്പനിക്കെതിരെ ബോധവത്കരണം നടത്തും. കുടുംബശ്രീ, ആശാവര്‍ക്കര്‍ ജീവനക്കാര്‍, നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, െറസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബര്‍ ഒമ്പത് മുതൽ 15 വരെ തീയതികളിൽ പ്രചാരണവാരം സംഘടിപ്പിക്കും. മലിനജലവുമായി സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും എലിപ്പനി പ്രതിരോധമരുന്ന് എല്ല ആഴ്ചയിലും വിതരണം ചെയ്യണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് മലിനജലം ഒഴുകുന്ന പ്രദേശങ്ങളിൽ സ്‌പ്രേയിങ്, ഫോഗിങ് സെപ്റ്റംബര്‍ 10ന് നടത്തുന്നതിന് തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലുള്ള മാലിന്യം വേര്‍തിരിച്ച് ജൈവമാലിന്യം എയ്‌റോബിക് ബിന്നുകളിലേക്ക് മാറ്റുന്നതിനും അജൈവമാലിന്യം പുനരുപയോഗത്തിന് കൈമാറുന്നതിനും നടപടി സ്വീകരിച്ചു. പ്രളയബാധിത കിണറുകളിലെ വെള്ളം പരിശോധിച്ച് ആവശ്യമായ അളവിൽ ക്ലോറിനേഷന്‍ നടത്തുന്നതിനും പൊതുസ്ഥലങ്ങളിൽ ബ്ലീച്ചിങ് പൗഡര്‍ വിതറുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. സെപ്റ്റംബര്‍ 15നകം ഓടകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ, ഡി.എം.ഒയെ പ്രതിനിധാനംചെയ്ത് ഡോ.നീനറാണി, ഹെൽത്ത് ഓഫിസര്‍ ഡോ.എ. ശശികുമാര്‍, ഹെൽത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെൽത്ത് ഇന്‍സ്‌പെകടര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.