തിരുവനന്തപുരം: പ്രളയാനന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന നിർണായക സമയത്ത് ആർക്കും ചുമതല നൽകാെത മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്ക് േപായതോടെ കേരളത്തിൽ നാഥനില്ലാത്ത സ്ഥിതിയും ഭരണപ്രതിസന്ധിയുമാണെന്ന് കെ. മുരളീധരൻ വാർത്തസേമ്മളനത്തിൽ ആരോപിച്ചു. അദ്ദേഹം പോയി രണ്ട് ദിവസത്തിനുള്ളിൽ നാഥനില്ലായ്മയുടെ ഉദാഹരണങ്ങൾ പ്രകടമായിക്കഴിഞ്ഞു. കുട്ടനാട്ടിലെ പമ്പിങ്ങിെൻറ പേരിൽ രണ്ട് മന്ത്രിമാർ തമ്മിൽ കശപിശയുണ്ടായത് പ്രതിപക്ഷനേതാവിെൻറ സാന്നിധ്യത്തിൽ നടന്ന നവകേരള ലോട്ടറിയുടെ ഉദ്ഘാടനവേളയിലാണ്. സംസ്ഥാന സ്കൂൾ കേലാത്സവും ചലച്ചിത്രോത്സവവുമടക്കം മാറ്റിവെച്ച പൊതുഭരണവകുപ്പിെൻറ സർക്കുലർ തങ്ങളറിഞ്ഞില്ലെന്ന് മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനുമടക്കം പരസ്യമായി പറഞ്ഞതാണ് രണ്ടാമത്തെ സംഭവം. മുഖ്യമന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായ സർക്കുലറെന്നാണ് എ.കെ. ബാലൻ പ്രതികരിച്ചത്. രണ്ട് ദിവസങ്ങൾ കൊണ്ടാണ് ഇൗ സ്ഥിതിയെങ്കിൽ വരുംദിവസങ്ങളിൽ എന്താവും അവസ്ഥ. പകർച്ചവ്യാധി മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യമന്ത്രി പരാജയെപ്പട്ടു. എലിപ്പനി മരണങ്ങൾ വർധിക്കുേമ്പാഴും ആേരാഗ്യ ഡയറക്ടർ വിദേശത്താണ്. ദുരിതബാധിതർക്ക് 10000 രൂപ വീതം നൽകുന്നതിലും രാഷ്ട്രീയം നോക്കുകയാണ്. ഇത്തരത്തിൽ അനിശ്ചിതത്വം നിറഞ്ഞുനിൽക്കുേമ്പാഴാണ് ഫണ്ട് പിരിക്കാൻ വേണ്ടി മന്ത്രിമാർ കൂടി വിദേശത്ത് പോകുന്നത്. മന്ത്രിമാർ നേരിട്ട് ചെന്നാൽ മാത്രം കാശ് കിട്ടാൻ മന്ത്രിമാരുടെ സൗന്ദര്യം കണ്ടല്ല ആരും കാശ് കൊടുക്കുന്നത്. അടിയന്തരപരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ മുമ്പിലുണ്ടായിരിക്കെ കൂടുതൽ ധൂർത്ത് നടത്തിയാണ് മന്ത്രിമാർ ഉൗരുചുറ്റാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.