തിരുവനന്തപുരം: പ്രളയത്തിൽ ആദിവാസി-ദലിത് വിഭാഗങ്ങൾക്ക് വന്ന നഷ്ടത്തിെൻറ കണക്കെടുക്കാനും പുനരധിവാസ പദ്ധതിക്ക് രൂപം നൽകാനും വസ്തുതാന്വേഷണ സമിതിക്ക് സംഘടനകൾ രൂപം നൽകിയതായി ഗോത്ര മഹാസഭ കൺവീനർ എം. ഗീതാനന്ദൻ. ഇതിെൻറ മാർഗരേഖ തയാറാക്കാൻ 15,16 തീയതികളിൽ എറണാകുളത്ത് ശിൽപശാല സംഘടിപ്പിക്കും. പ്രളയം മൂലം പ്രവേശനം നഷ്ടമായ ആദിവാസി കുട്ടികൾക്ക് സർവകലാശാലകൾ ഒരു അവസരം കൂടി നൽകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രളയദുരന്തം നേരിടാൻ ആദിവാസി-ദലിത്-മത്സ്യത്തൊഴിലാളി-കർഷക വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന വികസന നയം നടപ്പാക്കണം. ഇൗ വിഭാഗങ്ങളുെട ഉപജീവനത്തിനും സുരക്ഷക്കും മുൻതൂക്കം നൽകുന്ന പാക്കേജിന് രൂപം നൽകണം. കുട്ടനാട്ടിൽ ജൈവ ബണ്ട് നിർമിക്കണം. വ്യാജരേഖകളിലൂടെ വിദേശകമ്പനികളുടെ കൈവശമുള്ള തോട്ടഭൂമി ഏെറ്റടുത്ത് ആദിവാസികൾക്കും ഭൂരഹിതകർക്കും നൽകണം. പട്ടിക വിഭാഗ വകുപ്പിനും പുനരധിവാസത്തിന് ചുമതല നൽകണം. സി.ജെ. തങ്കപ്പൻ, ജഗൻ നന്ദ, ലക്ഷ്മി സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.