പകർച്ചവ്യാധി: കൺട്രോൾ റൂം 24 മണിക്കൂറും

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പിനുകീഴിലെ കണ്‍ട്രോള്‍ റൂം സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാന, ജില്ല കണ്‍ട്രോള്‍ റൂമുകൾക്കുപുറമേ മന്ത്രിയുടെ ഓഫിസിലും സംവിധാനമുണ്ട്. സ്വകാര്യആശുപത്രികളും സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫിസിലാണ് സംസ്ഥാന കണ്‍ട്രോള്‍ റൂം. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിൽ ഡോക്ടര്‍മാരും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമടങ്ങിയ 50 അംഗ സംഘമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. മാധ്യമനിരീക്ഷണ വിഭാഗവും ഇതോടൊപ്പമുണ്ട്. 6282986880, 6282983626 എന്നീ വാട്‌സ്ആപ് നമ്പറുകളിലൂടെ ആരോഗ്യസംബന്ധമായ പരാതി, പ്രശ്‌നങ്ങള്‍, അന്വേഷണങ്ങള്‍, സംശയങ്ങള്‍ എന്നിവ അറിയിക്കാം. (സംസ്ഥാന കണ്‍ട്രോള്‍ റൂം നമ്പര്‍: 18001231454, 0471 2300155, ആരോഗ്യമന്ത്രിയുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 1800 425 1077).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.