2012ൽ റവന്യൂ വകുപ്പിന് കീഴിൽ കല്ലാർ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള റവന്യൂ ഭൂമി കണ്ടെത്തി അളന്നുതിട്ടപ്പെടുത്തുന്നതിന് നടത്തിയ നീക്കം ഫലംകണ്ടില്ല. നിബിഡ വനമേഖലയിൽ റവന്യൂ ഭൂമിയുടെ അതിരുകൾ കണ്ടെത്തി നിർണയിക്കുന്നതിന് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥരുടെ അഭാവവും വനം വകുപ്പിെൻറ നിസ്സഹകരണവും റവന്യൂ വകുപ്പ് ആരംഭിച്ച സർവേ നടപടികൾ ആരംഭിച്ചിടത്തുതന്നെ അവസാനിക്കുന്ന നിലയിലെത്തിച്ചു. കല്ലാർ എസ്റ്റേറ്റിലെ അറുപത്തെട്ടാം കുഴിയിൽ 38 ഏക്കറോളം വരുന്ന റവന്യൂ ഭൂമിയാണ് ആദ്യഘട്ടത്തിൽ അളന്നുതിരിക്കുന്നതിന് വകുപ്പ് ശ്രമിച്ചതെങ്കിലും എങ്ങുമെത്താതെ സർവേ നടപടികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ----------------------------------------------------------------------------------------------------------------------------- കൈയേറ്റ ഭൂമിയിൽ കൈവെക്കാനാകാതെ ഉദ്യോഗസ്ഥർ കല്ലാർ എസ്റ്റേറ്റ് മേഖലയിൽ റവന്യൂ വകുപ്പിെൻറ അധീനതയിലുള്ള പ്രദേശത്തെ റബർ എസ്റ്റേറ്റ് വർഷങ്ങളായി സ്വകാര്യവ്യക്തി കൈയടക്കി െവച്ചിരിക്കുകയാണ്. ഇവിടെ റബർ മരങ്ങളുടെ ആദായമെടുക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിെച്ചങ്കിലും ഭൂമിയിൽ കടക്കാൻപോലും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. സ്വകാര്യവ്യക്തിക്കെതിരെ റവന്യൂ വകുപ്പ് കേസ് ഫയൽ ചെയ്യുകയും കോടതി വിധി വകുപ്പിന് അനുകൂലമായതോടെ സ്വകാര്യവ്യക്തി ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതിയിൽനിന്നും സമാന വിധിയെത്തുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഈ ഭൂമിയിലെ ആദായമെടുക്കുന്നത് സ്വകാര്യവ്യക്തി തന്നെയെന്നത് യാഥാർഥ്യം. കിഴക്കൻമേഖലയിൽ സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുന്ന റവന്യൂ ഭൂമി പിടിച്ചെടുത്താൽ മാത്രംമതി ജില്ലയിലെ മുഴുവൻ ഭൂരഹിതർക്കും വിതരണംചെയ്യാൻ ആവശ്യമായ ഭൂമി ലഭിക്കുമെന്നിരിക്കെ നാൽപതുവർഷം മുമ്പ് അസൈൻമെൻറ് നൽകി ഒരേക്കർ വീതം ഭൂമിയുടെ ഉടമകളാക്കി മാറ്റിയ ദർഭക്കുളം ഭൂരഹിതർക്ക് മാത്രം നൽകാൻ ഭൂമിയില്ലെന്ന വിരോധാഭാസമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.