തിരുവനന്തപുരം: ഒരു കോടി രൂപയിലേറെ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നേമം പ്രാവച്ചമ്പലം സ്വദേശി ഷൈജു, കല്ലാട്ട്മുക്ക് സ്വദേശികളായ അസ്കർ, റഫീക്ക് എന്നിവർക്കെതിരെയാണ് കേസ്. തിരുവനന്തപുരത്തും കൊല്ലത്തും പുകയില ഉൽപന്നങ്ങൾ മൊത്തകച്ചവടത്തിന് എത്തിച്ച് കൊടുക്കുന്നവരാണിവർ. തമിഴ്നാട്ടിൽ നിന്ന് ലോറികളിൽ എത്തിക്കുന്ന ഉൽപന്നം ഷൈജു വെങ്ങാനൂരിൽ വീട് വാടകക്ക് എടുത്ത് സൂക്ഷിച്ച് കച്ചവടം നടത്തുകയായിരുന്നു. ഇയാളിൽ നിന്ന് 80 ലക്ഷത്തിെൻറ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞദിവസം അസ്കർ, റഫീക്ക് എന്നിവരിൽ നിന്ന് 25 ലക്ഷത്തിെൻറ ഉൽപന്നങ്ങൾ കല്ലാട്ട്മുക്ക് ഭാഗത്ത് നിന്ന് ഷാഡോ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഷൈജുവിെൻറ ഗോഡൗൺ കണ്ടെത്തിയത്. സ്കൂൾകുട്ടികളിൽ പുകയില ഉൽപന്നം എത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് കൺേട്രാൾ റൂം അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രേത്യക ഷാഡോ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടിയത്. ഡി.സി.പി ആർ. ആദിത്യ, കൺേട്രാൾ റൂം എ.സി വി. സുരേഷ് കുമാർ, വിഴിഞ്ഞം എസ്.എച്ച്.ഒ ബൈജു എൽ.എസ് നായർ, ഫോർട്ട് എസ്.എച്ച്.ഒ അജിചന്ദ്രൻ നായർ, ഷാഡോ എ.എസ്.ഐ ഗോപകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കാപ്ഷൻ tvg tobaco തിരുവനന്തപുരത്തുനിന്ന് പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.