എലിപ്പനി, ഡെങ്കി, മലേറിയ: പ്രതിരോധ-നിയന്ത്രണ നടപടികൾ ഉൗർജിതാക്കി ആ​േരാഗ്യവകുപ്പ്​

കൊല്ലം: പകർച്ചവ്യാധി മുന്നറിയിപ്പ് വ്യാപകമാകുമ്പോൾ പ്രതിരോധവും കരുതലും വേണമെന്ന് ആരോഗ്യവകുപ്പി​െൻറ നിർദേശം. മറ്റു ജില്ലകളെ അപേക്ഷിച്ച് പകർച്ചവ്യാധികൾ കൂടുതലായി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സർക്കാർ ആശുപത്രികളിലെത്തുന്ന പനി ബാധിതരുടെ എണ്ണം ശരാശരിയാണെങ്കിലും എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾക്കെതിരെ ശ്രദ്ധ പുലർത്തണം. ജില്ലയിൽ രോഗപ്രതിരോധ-നിയന്ത്രണ നടപടികൾ ആരോഗ്യവകുപ്പ് ഉൗർജിതമാക്കിയിട്ടുണ്ട്. എലിപ്പനി സംശയത്തെ തുടർന്ന് ചികിത്സയിലിരുന്ന ഒരാളുടെ മരണം ഇതിനകം റിേപ്പാർട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 28ന് തൃക്കടവൂർ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അന്നു മുതൽ സെപ്റ്റംബർ ഒന്നു വരെ 10 പേരാണ് എലിപ്പനി സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ളത്. കുളത്തൂപ്പുഴ, നിലമേൽ എന്നിവിടങ്ങളിൽ ഒന്നു വീതം എലിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി സംശയിച്ച ഒമ്പതു പേരിൽ മൂന്നു പേരിൽ രോഗം കണ്ടെത്തി. പേരയം, നിലമേൽ, പുനലൂർ എന്നിവിടങ്ങളിലാണ് ഡെങ്കിബാധിതർ. അഞ്ചു ദിവസം അഞ്ചുപേർക്ക് മലേറിയ കണ്ടെത്തി. മുണ്ടയ്ക്കൽ, വാടി, തഴവ, തൃക്കോവിൽവട്ടം, പാരിപ്പള്ളി സ്വദേശികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ 3332 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ 214 പേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിച്ചു. 465 പേർക്ക് വയറിളക്ക രോഗം കണ്ടെത്തി. 2018 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ ആരോഗ്യവകുപ്പി​െൻറ കണക്കനുസരിച്ച് 1,17,694 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ രണ്ടു പേർ മരിച്ചു. ഡെങ്കിപ്പനി -185 (മരണം ഒന്ന്), മലേറിയ -19, എലിപ്പനി -43 (മരണം നാല്), വയറിളക്ക രോഗം -14,670, ഹെപറ്റൈറ്റിസ് എ- 14, ഹെപറ്റൈറ്റിസ് ബി -112, കോളറ - ഒന്ന്, ടൈഫോയ്ഡ് - മൂന്ന് എന്നിങ്ങനെയാണ് മറ്റ് രോഗം ബാധിച്ചവരുടെ കണക്ക്. രോഗലക്ഷണം ഉണ്ടായാൽ ആശുപത്രിയിലെത്തണം കൊല്ലം: പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിട്ടുള്ളവരും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ 20 ദിവസത്തിനകമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. എലി, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ വിസര്‍ജ്യം വലിയതോതില്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ എലിപ്പനി സാധ്യത വളരെ കൂടുതലാണ്. മലിനജലവുമായി സമ്പര്‍ക്ക സാധ്യത ഉള്ളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. ആഹാരത്തിനു ശേഷം രണ്ട് 100 മില്ലി ഗ്രാം ഗുളികകള്‍, ആഴ്ചയില്‍ രണ്ട് വീതം ആറാഴ്ച വരെ തുടര്‍ച്ചയായി കഴിക്കണം. മറ്റ് ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ടെറ്റനസ് ഇന്‍ജക്ഷന്‍ എടുക്കാനും ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ ലഭ്യമാക്കാനുമുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. സ്വയംചികിത്സ അപകടകരം കൊല്ലം: പനി വന്നാൽ സ്വയംചികിത്സ തേടുന്നത് അപകടകരമാണ്. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കാൻ പാടില്ല. ഗുളികകളേക്കാൾ മെച്ചപ്പെട്ട രീതിയിലും വേഗത്തിലും കുത്തിവെപ്പുകൾ ഫലം ചെയ്യില്ല. കുത്തിവെപ്പിനും ഡ്രിപ്പിനും വേണ്ടി ഡോക്ടർമാരെ നിർബന്ധിക്കരുത്. ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിനു വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകണം. സാധാരണ വൈറൽ പനികൾ ഭേദമാകാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.