* ഡി.വൈ.എഫ്.ഐ മുൻ ജില്ല നേതാവും സൈനികനും ഉൾെപ്പടെ നാലുപേർ അറസ്റ്റിൽ കരുനാഗപ്പള്ളി: രാത്രി പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിനുനേെര നാലംഗസംഘത്തിെൻറ അതിക്രമം. ആക്രമണത്തിൽ എസ്.ഐയുടെ കൈക്ക് പരിക്കേറ്റു. മുൻ ഡി.വൈ.എഫ്.ഐ നേതാവും സൈനികനുമടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി എസ്.ഐ ഉമറുൽ ഫാറൂഖിനാണ് പരിക്കേറ്റത്. ഡിവൈ.എഫ്.ഐ മുൻ ജില്ല നേതാവ് കുലശേഖരപുരം നീലികുളം ഷൈൻ ഭവനത്തിൽ വിഷ്ണുദത്തൻ (36), സൈനികൻ ആദിനാട് വടക്ക് അഭിലാഷ് നിവാസിൽ അഭിലാഷ് (28), ആദിനാട് വടക്ക് ഗീതാഭവനത്തിൽ വിമൽ (32), ആദിനാട് തെക്ക് കാവനാട് വീട്ടിൽ സതീശൻ (35) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ കുലശേഖരപുരം തുറയിൽ കടവിന് സമീപമാണ് സംഭവം. നാലംഗസംഘം ബൈക്കുമായി നിന്ന് നാട്ടുകാർക്ക് ശല്യമാകുന്ന തരത്തിൽ ബഹളംവെക്കുന്നതിടെയാണ് പൊലീസ് സംഘം എത്തിയത്. കാര്യങ്ങൾ അന്വേഷിക്കുന്നതിടെ പൊലീസിനെ അസഭ്യംപറഞ്ഞ് കൈയേറ്റത്തിനുമുതിർന്നു. വിഷ്ണുദത്തനെ പൊലീസ് ജീപ്പിൽ പിടിച്ചുകയറ്റാൻ ശ്രമിക്കുന്നതിടെയുള്ള അതിക്രമത്തിലാണ് എസ്.ഐ ഉമറുൽ ഫാറൂഖിന് പരിക്കേറ്റത്. വിഷ്ണുദത്തനെ കസ്റ്റഡിയിലെടുത്തതോടെ ബാക്കി മൂന്നുപേർ സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യംപറയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വിഷ്ണുദത്തനെ പാർട്ടി വിരുദ്ധ നടപടിയുടെ പേരിൽ സംഘടനയിൽ നിന്നും ഒഴിവാക്കിയിരുന്നു. പൊലീസിൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ച് പരിക്കേൽപ്പിച്ചു ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. അനസിെൻറ വീട്ടിലെത്തി എം.പി അനുമോദിച്ചു കൊല്ലം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വൈ. മുഹമ്മദ് അനസിെൻറ നിലമേലിലെ വസതിയിലെത്തി എൻ.കെ. േപ്രമചന്ദ്രൻ എം.പി കുടുംബാംഗങ്ങളെ അനുമോദിച്ചു. അനസിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. സാധാരണ ഗ്രാമീണ കുടുംബത്തിൽ ജനിച്ചുവളർന്ന് നിരന്തരമായ പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് രാജ്യന്തര മത്സരങ്ങളിൽ നേട്ടം കൈവരിച്ചത്. മോസ്കോ ഒളിമ്പിക്സിലും അനസ് പങ്കെടുത്തിരുന്നു. കായിക മേഖലയിൽ വളർന്ന് വരുന്ന കരുത്തുറ്റ താരങ്ങൾക്ക് ശകതമായ പിന്തുണയും േപ്രാത്സാഹനവും നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക സഹായപദ്ധതി ആവിഷ്കരിക്കണം. ശരിയായ തരത്തിൽ േപ്രാത്സാഹനവും സഹായവും എതത്തിച്ചാൽ അനസിലൂടെ രാജ്യത്തിന് കൂടുതൽനേട്ടം കൈവരിക്കാൻ കഴിയുമെന്നും എം. പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.