കരുനാഗപ്പള്ളി: നിരവധി കഞ്ചാവ് കേസിലെ പ്രതിയെ രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മാവേലിക്കര മറ്റം വടക്ക് ചിറ്റോടി തറയിൽ വീട്ടിൽ പ്രഭാകരനെയാണ് (51 -പ്രഭ) കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. ജോസ്പ്രതാപിെൻറ നേതൃത്വത്തിൽ പിടികൂടിയത്. കഞ്ചാവ് കച്ചവടത്തിന് വിദ്യാർഥികൾ ഇടനിലക്കാരാവുന്നെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ മുരളീധരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്. വിദ്യാർഥികളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർക്ക് കഞ്ചാവ് നൽകുന്ന കായംകുളം പുതുപ്പള്ളി സ്വദേശി രാജേഷിനെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളിൽനിന്നാണ് പ്രഭാകരനിലേക്ക് എത്തിയത്. കഞ്ചാവുമായി വരുന്നതിടെ ഓച്ചിറ പഴയ ഹൈവേ റോഡിൽനിന്നാണ് പിടികൂടിയത്. ഇയാൾ ആലപ്പുഴ, കൊല്ലം ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന മൊത്ത കച്ചവടക്കാരനാണ്. മുമ്പ് 11 കിലോ കഞ്ചാവുമായി ഹരിപ്പാട് എക്സൈസും 1.5 കിലോ കഞ്ചാവുമായി ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡും പ്രഭാകരനെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം വ്യാപിപ്പിക്കുന്നതിനിടയിലാണ് വീണ്ടും അറസ്റ്റിലായത്. നിരവധി ചാരായകേസിലും പ്രതിയാണ്. കമ്പം, തെങ്കാശി, ഉസ്ലാംപെട്ടി ഭാഗങ്ങളിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് കൊടുക്കുകയാണ് പതിവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ശ്യാംദാസ്, പ്രിവൻറിവ് ഓഫിസർ അൻവർ, ഹരികൃഷ്ണൻ, എം. സുരേഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഡീസൽ ക്ഷാമം രൂക്ഷം; പത്തനാപുരം ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു (ചിത്രം) പത്തനാപുരം: ഡീസൽ ക്ഷാമം രൂക്ഷമായതോടെ കെ.എസ്.ആര്‍.ടി.സി പത്തനാപുരം ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഡിപ്പോയിലെ മിക്ക സര്‍വിസും മുടങ്ങിയിട്ട് ദിവസങ്ങളായി. കഴിഞ്ഞദിവസം 25 സർവിസുകളാണ് റദ്ദാക്കിയത്. ഇതോടെ മലയോരമേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളും തൊഴിലാളികളും ദുരിതത്തിലായി. ഗ്രാമീണ മേഖലയിലേക്കുള്ള ബസുകള്‍ ഡീസല്‍ ക്ഷാമത്തെതുടര്‍ന്ന് ഓടാതിരുന്നതാണ് വിദ്യാർഥികളെ വലച്ചത്. മിക്കവരുടെയും കൈവശം കണ്‍സഷന്‍ കാര്‍ഡായിരുന്നു. പണം ഇല്ലാതിരുന്നതിനാല്‍ സ്വകാര്യ ബസുകളിലും പോകാന്‍ കഴിഞ്ഞില്ല. ചിലരെയൊക്കെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ടുപോയി. ബസ് ഇല്ലാത്തതോടെ ഡിപ്പോ ഓഫിസിലെത്തി വിദ്യാർഥികളില്‍ ചിലര്‍ പ്രതിഷേധിച്ചു. പണമില്ലാതിരുന്ന വിദ്യാർഥികള്‍ക്ക് കണ്ടക്ടര്‍ന്മാരില്‍ ചിലര്‍ പണം നല്‍കിയതിനെതുടര്‍ന്നാണ് വീടുകളില്‍ എത്തിയത്. വരും ദിവസങ്ങളിലും ഡീസല്‍ക്ഷാമം തുടരുമെന്നാണ് അറിയുന്നത്. കൊട്ടാരക്കര, അടൂര്‍, പുനലൂര്‍ ഡിപ്പോകളില്‍നിന്നാണ് പത്തനാപുരത്തെ 50ഓളം സർവിസ് ഡീസല്‍ നിറക്കുന്നത്. ചന്ദനക്കാംപാറ, മാനന്തവാടി തുടങ്ങിയ ദീര്‍ഘദൂര സർവിസുകള്‍ ഡീസൽ ക്ഷാമത്തെതുടര്‍ന്ന് നേരത്തേ നിര്‍ത്തിെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.