കല്ലമ്പലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് ടാങ്കർ ലോറിയുടെ പിൻവശം തട്ടി തെറിച്ചുവീണ് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. മുള്ളറംകോട് കുന്നുവിള വീട്ടിൽ രാജേന്ദ്രൻ-സുനിത ദമ്പതിമാരുടെ മകൻ സുമേഷ് (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10നായിരുന്നു അപകടം. സുമേഷിനോടൊപ്പം യാത്രചെയ്തിരുന്ന മണമ്പൂർ ഞായലിൽ ചരുവിള വീട്ടിൽ സുരേഷി(30)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് തട്ടിെൻറ ജോലിചെയ്തിരുന്ന സുമേഷ് ഓണ അവധിക്ക് നാട്ടിലെത്തിയതാണ്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതരാവസ്ഥയിലായ സുമേഷിനെ പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തിയതിനുശേഷം വൈകീട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: രാജി. Photo: sumesh 27 klmb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.