തിരുവനന്തപുരം: പ്രളയത്തോടനുബന്ധിച്ച് രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനമനുഷ്ഠിച്ച വനം-വന്യജീവി വകുപ്പിന് മുഖ്യമന്ത്രിയുടെ അനുമോദനം. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടന്ന പ്രത്യേക ചടങ്ങിൽ വകുപ്പുമേധാവിയും മുഖ്യവനപാലകനുമായ പി.കെ. കേശവൻ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും മറ്റ് ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനും മാതൃകാപരമായ പ്രവർത്തനമാണ് വനം വകുപ്പ് കാഴ്ചെവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ജയിൽ, മോട്ടോർ െവഹിക്കിൾ എന്നീ സേനാമേധാവികളും മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.