തിരുവനന്തപുരം: ഒരു സിനിമയ്ക്ക് മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്നും തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയത് മലയാളത്തിലെ മഹാനടന്മാര്‍ മാതൃകയാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തിെൻറ ആദ്യസമയത്തുതന്നെ പ്രഭാസ് സഹായം കൈമാറി. ഇവിടത്തെ ആരും ഇങ്ങനെ പ്രതികരിച്ചതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച 'കെയര്‍ കേരള' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.