തിരുവനന്തപുരം: കേരളത്തിൽ പ്രതിപക്ഷത്തിെൻറ പങ്കുവഹിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും ആ സ്ഥാനത്തേക്ക് എത്താനാണ് ബി.ജെ.പി ശ്രമമെന്നും ദേശീയ ജനറൽ സെക്രട്ടറി പി. മുളീധർറാവു വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ ശക്തിപ്പെടുത്തുന്നതിനാകും മുൻതൂക്കം. സംഘടന, െതരഞ്ഞെടുപ്പ് സംവിധാനം ഒരുപോലെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നടന്ന രാഷ്ട്രീയമാറ്റം കേരളത്തിൽ നടക്കില്ലെന്ന് കരുതുന്നവരുണ്ട്. അത് തെറ്റെന്ന് തെളിയിക്കും. കേരളത്തിൽ സാമൂഹികപ്രസ്ഥാനങ്ങളും വ്യക്തികളും ബി.ജെ.പിയുമായി കൈകോർക്കാൻ തയാറായിട്ടുണ്ട്. പ്രളയദുരന്തത്തെ ധൈര്യത്തോടെയും ഐക്യത്തോടെയും നേരിട്ട മലയാളികളെ ലോകം അംഗീകരിച്ചു. തുടക്കം മുതൽ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകി. പുനരുദ്ധാരണത്തിലും കേന്ദ്രസഹായം തുടരും. പാർട്ടിയെന്ന നിലയിൽ ബി.ജെ.പി ദേശീയ വ്യാപകമായി കേരളത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.