ബഹുജന കൺ​െവൻഷൻ അല​േങ്കാലമായി

െനടുമങ്ങാട്: വഴയില-പഴകുറ്റി-പതിനൊന്നാംകല്ല് നാലുവരി പാതയുടെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാൻ വിളിച്ചുചേർത്ത . നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ സി. ദിവാകരൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് റവന്യൂ ഉദ്യോഗസ്ഥരെ പെങ്കടുപ്പിച്ച് നടത്തിയ യോഗമാണ് വാക്കേറ്റത്തിലും ൈകയാങ്കളിയുടെ വക്കിലുമെത്തിയത്. നെടുമങ്ങാട് നഗരസഭാ ചെയർമാൻ, കരകുളം, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ ചേർന്നാണ് യോഗം വിളിച്ചത്. നാലുവരിപാത യാഥാർഥ്യമാക്കാൻ സഹകരിക്കണമെന്നും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് ദൂരീകരണം നൽകാനുമായിരുന്നു യോഗം. റോഡ് നിർമാണത്തെക്കുറിച്ചും പരാതിയുള്ള അലൈൻമ​െൻറിനെ കുറിച്ചും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥരും വിശദീകരിച്ചു. പരാതിക്കാരിൽ ഒരാൾ അലൈൻമ​െൻറിൽ ഭേദഗതി വരുത്തണമെന്നും വീടും സ്ഥലവും നഷ്ടപ്പെട്ടാൽ ആത്മഹത്യക്ക് വരെ തയാറാകുമെന്നുവരെ ഭീഷണി മുഴക്കി. ഇതിനിടെ സംശയം ചോദിക്കാൻ സദസ്സിലെത്തിയയാളെ സമീപത്ത് ഉണ്ടായിരുന്നയാൾ പിടിച്ചുതള്ളി. സദസ്സിലുണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്തതോടെ യോഗസ്ഥലം സംഘർഷഭരിതമായി. ഇത് വാക്കേറ്റത്തിലും തുടർന്ന് ൈകയാങ്കളിയുടെയും വക്കിലെത്തി. സി.പി.എം നേതാക്കൾ പ്രസംഗിച്ചതോടെ സദസ്സിലുണ്ടായിരുന്ന യു.ഡി.എഫ് അംഗങ്ങൾ വേദിവിട്ടു. യോഗത്തിൽ പെങ്കടുത്തവരിൽ പകുതിയിലേറെയും സ്ഥലം വിട്ടുനൽകേണ്ടവർ ആയിരുന്നിെല്ലന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.