കൊട്ടാരക്കര: മറുവീടിന് പോയ സമയത്ത് വിവാഹ വീട്ടിൽനടന്ന കവർച്ചയിൽ അന്വേഷണം ഊർജിതം. കൊട്ടാരക്കര നീലേശ്വരം തടവിള പുത്തൻവീട്ടിൽ രാധാകൃഷ്ണെൻറ (അപ്പി) വീട്ടിലാണ് ഞായറാഴ്ച സന്ധ്യക്ക് കവർച്ച നടന്നത്. രാധാകൃഷ്ണൻ-ശോഭ ദമ്പതികളുടെ മകൾ രവീണയുടെ വിവാഹം കിളിമാനൂർ സ്വദേശിയുമായി ഞായറാഴ്ച നെടുവത്തൂർ എൻ.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടന്നിരുന്നു. വൈകീട്ട് നാലരയോടെ വധുവിെൻറ ബന്ധുക്കൾ വരെൻറ വീട്ടിലേക്ക് മറുവീട് ചടങ്ങിന് പോയപ്പോഴായിരുന്നു കവർച്ച. രാത്രി 9.30ഓടെ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. പൂട്ടിയിട്ടിരുന്ന വീടിെൻറ മുൻവാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണത്തിൽ വലിയൊരു ഭാഗം നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബാഗിലുണ്ടായിരുന്ന 93,000 രൂപ മോഷ്ടാവ് എടുത്തിട്ടില്ല. കൂടാതെ, മുഷിഞ്ഞ വസ്ത്രങ്ങൾക്കിടയിൽ മറ്റൊരു കവറിൽ സൂക്ഷിച്ചിരുന്ന പണവും ഊരിയിട്ടിരുന്ന ഷർട്ടിെൻറ പോക്കറ്റിലുണ്ടായിരുന്ന പണവും മറ്റൊരു ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടില്ല. വിവാഹ ദിവസവും തലേന്നാളും സംഭാവനയായി ലഭിച്ച പണമായതിനാൽ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല. ഇതിനാൽ നഷ്ടപ്പെട്ട തുക എത്രയെന്ന് വ്യക്തതയില്ല. അലമാരക്ക് മുകളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നിട്ടുള്ളത്. രാത്രി എേട്ടാടെ രണ്ടുപേർ ഇവിടെ ബൈക്കിലെത്തിയിരുന്നതായി സമീപ വാസികൾ പറയുന്നുണ്ട്. ബാഗിലുണ്ടായിരുന്ന പണത്തിെൻറ ഒരു പങ്ക് ഉപേക്ഷിച്ചതും മുൻവാതിൽ താക്കോൽ ഉപയോഗിച്ചു തുറന്നതും സംഭവത്തിൽ ദുരൂഹതയുളവാക്കുന്നു. പൊലീസ് ഈ വഴിയുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.