കൊല്ലം: കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിെൻറ ഭാഗത്തുണ്ടായ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി . ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ ദുരഭിമാനക്കൊലക്കാണ് വിധേയനായത്. കേരളത്തില്‍ ദുരഭിമാന കൊലപാതകം നടക്കുന്നതിന് ഉത്തരവാദി പിണറായി സര്‍ക്കാറാണ്. പരാതി നല്‍കിയപ്പോള്‍ കൈയൊഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിന് അപമാനമാണ്. അവരുടെ പേരിലും കൊലക്കുറ്റത്തിന് കേെസടുക്കണം. മുഖ്യമന്ത്രി വരുമ്പോള്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സേനയും സുരക്ഷ ഒരുക്കാന്‍ കാത്തുകെട്ടി കിടക്കുന്നതാണ് സര്‍ക്കാറിെൻറ നയമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് എവിടെനിന്ന് സംരക്ഷണം കിട്ടുമെന്നും കൊടിക്കുന്നില്‍ ചോദിച്ചു. പൊലീസിെൻറ ലോക്കപ്പ് മർദനങ്ങളും കൊലപാതകങ്ങളും ദലിത്, ആദിവാസി വിഭാഗങ്ങള്‍ നേരിടുമ്പോള്‍ മറുവശത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളും ദുരഭിമാനക്കൊലയും ഊരുവിലക്കുമായി കേരളത്തിലെ ദലിത് ആദിവാസി വിഭാഗങ്ങളെ സി.പി.എം വേട്ടയാടുകയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.