മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ അവകാശമില്ല-എൻ.കെ.േപ്രമചന്ദ്രൻ എം.പി

കൊല്ലം: നിയമവാഴ്ചക്ക് പേരുകേട്ട കേരളത്തിൽ, ക്രിമിനൽ-അധോലോക-സാമൂഹിക വിരുദ്ധ-ക്വട്ടേഷൻ സംഘങ്ങളുടെ പറുദീസയാക്കി മാറ്റിയ ആഭ്യന്തര വകുപ്പി​െൻറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് എൻ.കെ.േപ്രമചന്ദ്രൻ എം.പി. പൊലീസ് സേനയിലെ രാഷ്ട്രീയ അതിപ്രസരത്തെ തുടർന്ന് സർക്കാറിന് പോലീസിൻമേലുള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. പരാതി രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് പരാതിക്കാരിയെ മടക്കി അയച്ചത് പൊലീസി​െൻറ ഗുരുതര വീഴ്ചയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എമ്മി​െൻറയും സ്വകാര്യ സെക്യൂരിറ്റി ഏജൻസിയായി പൊലീസ് അധഃപതിച്ചു. പ്രതിസ്ഥാനത്ത് സി.പി.എമ്മി​െൻറയോ പോഷക സംഘടനകളുടെയോ നേതാക്കളാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യില്ലെന്ന പൊലീസ് നിലപാട്, പൊലീസിനെ സി.പി.എം രാഷ്ട്രീയവത്കരിച്ചുവെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പൊലീസ് ആസൂത്രിതമായ ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും ഒത്താശ ചെയ്യുന്നത് പ്രതിഷേധാർഹമാണ്. കൊലപാതകത്തിനും ആക്രമണത്തിനും അവസരമൊരുക്കുന്ന തരത്തിൽ പൊലീസ് സേനയെ തരംതാഴ്ത്തിയ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമികമായോ നിയമപരമായോ അവകാശമില്ലെന്നും േപ്രമചന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.