കൊല്ലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കൊല്ലം: കോട്ടയം സ്വദേശി കെവി​െൻറ കൊലപാതകത്തിൽ പങ്കാളികളായ ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യുക, പൊലീസ് അനാസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പുറത്താക്കുക, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച കൊല്ലം ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ കോലം കത്തിച്ചു. കൊല്ലം താലൂക്ക് കച്ചേരിയുടെ മുൻവശത്തുനിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കടയിൽ സമാപിച്ചു. പ്രതിഷേധ സമരം ജില്ലാ പ്രസിഡൻറ് ടി.വി. സനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പട്ടത്താനം വിഷ്ണു, മീഡിയസെൽ കൺവീനർ അബ്ദുൽ മസ്സി, മണ്ഡലം നേതാക്കളായ അനീഷ് ജലാൽ, അജിത്ത്, മഹേഷ്, മനു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.