കുണ്ടറ: ജനങ്ങൾക്ക് തൊഴിലും അനുബന്ധ പുരോഗമനവും നൽകുന്ന ഏത് മേഖലക്കും കടന്നുവരാവുന്ന വിധം സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ ശ്രദ്ധിച്ചുവെന്ന് മന്ത്രി എ.സി. മൊയ്തീൻ. കേരള സിറാമിക്സിെൻറ പുതിയ എൽ.പി.ജി പ്ലാൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുണ്ടറ അലിൻഡിെൻറ സ്ഥലത്ത് പല പദ്ധതികളും സർക്കാറിെൻറ പരിഗണനയിലുണ്ട്. അടുത്ത 15 വർഷത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല. ധാതുമണൽ നിക്ഷേപം വലിയ സമ്പത്തും തൊഴിൽസാധ്യതയും നൽകും. ഇത് സ്വകാര്യ വ്യവസായികൾ കടത്തിക്കൊണ്ട് പോകുന്നു. സർക്കാർ ഈ മേഖലയിൽ ഇടപെട്ട് ചവറ കെ.എം.എം.എല്ലിൽ 3000 കോടിയുടെ വികസനമാണ് വരുത്തുന്നത്. കുണ്ടറയുടെ വ്യവസായ പാരമ്പര്യം കാത്തുസൂക്ഷിച്ച് വ്യവസായ മേഖലയിൽ വൻ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കെ.എൻ. ബാലഗോപാൽ, എൻ. അനിരുദ്ധൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസൺ, ജില്ലാ പഞ്ചായത്തംഗം കെ.രാജശേഖരൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം സി. സന്തോഷ്, പേരയം പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻലി യേശുദാസൻ, നെടുമ്പന പഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീൻ, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാതമോഹൻ, അലിൻഡ് യൂനിറ്റ് ചീഫ് ആർ. ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, വെള്ളിമൺ ദിലീപ്, കെ.എൻ. മോഹൻലാൽ എന്നിവർ സംസാരിച്ചു. സിറാമിക്സ് എം.ഡി പി.സതീഷ്കുമാറും കെൽ മാനേജിങ് ഡയക്ടർ ഷാജി വർഗീസും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എസ്.എൽ.സജികുമാർ സ്വാഗതവും സിറാമിക്സ് ഡയറക്ടർ ബോർഡ് അംഗം സി. ബാൾഡ്വിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.