കൊട്ടിയം: ഭാര്യയും കുട്ടിയുമായി സ്കൂട്ടറിൽ വരുകയായിരുന്ന ആക്രമണക്കേസിലെ പ്രതിയെ ബൈക്കിൽ നിന്ന് തള്ളി താഴെയിട്ടശേഷം കടത്തിക്കൊണ്ടുപോയി. തെക്കേ വിളമുടിയിലഴികം വീട്ടിൽ മനീഷിനെയാണ് (22) ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ ദേശീയപാതയിൽ സിത്താരാ ജങ്ഷന് അടുത്തുള്ള ഒാഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. തടഞ്ഞുനിർത്തിയ സംഘം സ്കൂട്ടറിൽ നിന്ന് തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. മനീഷിെൻറ നിർദേശപ്രകാരം ഒപ്പമുണ്ടായിരുന്ന ഭാര്യയും കുഞ്ഞും ബന്ധുവീട്ടിലേക്ക് പോയി. വൈകീട്ട് ആറായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മനീഷിെൻറ ഭാര്യ സംഭവസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിക്കൊണ്ടു പോയ വിവരം അറിയുന്നത്. തുടർന്ന് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ക്രിക്കറ്റ് കളിക്കാൻ പോകുകയായിരുന്ന അനന്തു, നാസി എന്നിവരെ ഇത്തിക്കര കൊച്ചുപാലത്തിന് സമീപം ഒരു സംഘം ആക്രമിച്ചിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായിരുന്നു മനീഷെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.