സ്​കൂൾ വാഹന ഡ്രൈവർമാർക്കായി ബോധവത്​കരണ ക്ലാസ്​

കൊല്ലം: വരുന്ന അധ്യയനവർഷത്തിൽ ശുഭകരമായ സ്കൂൾ യാത്ര ഒരുക്കുന്നതിനായി കൊല്ലം സിറ്റി പൊലീസ് നടപടികൾ സ്വീകരിച്ച് തുടങ്ങി. സ്കൂൾ മാനേജ്മ​െൻറുകളെക്കാൾ സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുതും വലുതുമായുള്ള വാഹനങ്ങളാണ് കൂടുതലുള്ളത്. കൂടുതൽ അപകടത്തിൽപെടുന്നതും ഇത്തരം വാഹനങ്ങളാണ്. ഇത് മുന്നിൽ കണ്ട് കൊല്ലം സിറ്റി പൊലീസ് സ്വകാര്യ ൈഡ്രവർമാർക്കായി ബോധവത്കരണ ക്ലാസ് നടത്തി. കൊല്ലം പൊലീസ് ക്ലബിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണ ഉദ്ഘാടനം ചെയ്തു. 105 ൈഡ്രവർമാർ പെങ്കടുത്തു. കൊല്ലം സിറ്റി ട്രാഫിക് എസ്.െഎ അനൂപ് അധ്യക്ഷതവഹിച്ചു. ട്രാഫിക് നോഡൽ ഓഫിസറും ജില്ലാ പൊലീസ് അസിസ്റ്റൻറ് പൊലീസ് കമീഷണറുമായ എ. അശോകൻ 'സുരക്ഷിത സ്കൂൾ യാത്ര-പാലിക്കേണ്ട മാർഗനിർദേശങ്ങൾ''എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൊല്ലം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത്ചന്ദ്രൻ, ജില്ലാ ൈക്രംബ്രാഞ്ച് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എച്ച്. ഷാനവാസ് എന്നിവർ ക്ലാസുകളെടുത്തു. തിരിച്ചറിയൽ സ്റ്റിക്കറി​െൻറ അപേക്ഷ ഫോറം വിതരണം ചെയ്തു. ഇൗ സ്റ്റിക്കർ പതിച്ച വാഹനത്തിലേ കുട്ടികളെ അയക്കാവൂവെന്ന് സിറ്റി പൊലീസ് കമീഷണർ അഭ്യർഥിച്ചു. മുൻകാലങ്ങളിൽ കേസുകളിൽപെട്ടിട്ടിെല്ലന്ന് കാണിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അവരവരുടെ സ്റ്റേഷനിൽനിന്ന് വാങ്ങി സ്കൂളുകളിൽ ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.