തോട്ടം തൊഴിലാളികൾക്ക്​ പുനരുദ്ധാരണ പാക്കേജ്​ നടപ്പാക്കും ^മ​ന്ത്രി

തോട്ടം തൊഴിലാളികൾക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും -മന്ത്രി പുനലൂർ: തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാറി​െൻറ രണ്ടാംവാർഷികത്തി​െൻറ ഭാഗമായി കുളത്തൂപ്പുഴ റീഹാബിലിറ്റേഷൻ പ്ലാേൻറഷനിൽ 'തൊഴിലാളികൾക്കൊപ്പം ഒരുദിനം' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ കൂലിയും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കാനും ഭവനപദ്ധതി നടപ്പാക്കാനും നടപടിയെടുക്കും. തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതിയുടെ നിർദേശങ്ങൾ സർക്കാർ പരിഗണനയിലാണ്. ആർ.പി.എല്ലി​െൻറ വളർച്ചക്കും തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റബർ വിലയിടിവും കേന്ദ്രനയങ്ങളും കാരണം നഷ്ടത്തിലായ ആർ.പി.എല്ലിനെ ലാഭത്തിലേക്ക് നയിക്കാൻ തൊഴിലാളികളും മാനേജ്‌മ​െൻറും കൂട്ടായി പ്രയത്‌നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.