വെടിവെപ്പ് അപലപനീയം -എസ്.ഡി.പി.ഐ തിരുവനന്തപുരം: തൂത്തുക്കുടിയില്‍ വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാൻറിെൻറ മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ വെടിവെച്ച പൊലീസ് നടപടിയെ എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നും മർദിച്ചവശരാക്കിയും കുത്തക മുതലാളിമാര്‍ക്ക് പരവതാനി വിരിച്ച് കൊടുക്കുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. പ്രകോപനമില്ലാതെ പൊലീസുകാരന്‍ വാനിന് മുകളില്‍ കയറിനിന്ന് വെടിവെക്കുന്നതിെൻറ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. വെടിവെപ്പ് ബോധപൂര്വമായിരുന്നുവെന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.