കാണിക്കവഞ്ചികളിൽനിന്ന് പണം മോഷ്​ടിച്ചയാൾ പിടിയിൽ

ആര്യനാട്: വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. ഉഴമലയ്ക്കൽ പോങ്ങോട് അനീഷ് ഭവനിൽ കാക്കോട്ട അനീഷ് എന്ന അനീഷാണ് (28) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 7.30 ഒാടെയാണ് മോഷണം. നാല് കാണിക്കവഞ്ചികളിൽനിന്നാണ് പണം കവർന്നത്. തുടർന്ന് വലിയ കലുങ്ക് ജങ്ഷനിലെത്തിയ അനീഷിനെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും തടഞ്ഞു െവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.