ലിനിയുടെ ജീവത്യാഗത്തിന്​ താരതമ്യങ്ങളില്ലെന്ന്​​ മുഖ്യമന്ത്രി

തിരുവനന്തപുരം: ആതുര സേവനത്തിനിടെ ജീവൻ നൽകേണ്ടിവന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നു. ആ ജീവത്യാഗത്തിന് താരതമ്യങ്ങളില്ല. ത​െൻറ ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഃഖകരമാണ്. ലിനിയുടെ കുടുംബത്തി​െൻറയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.