കേന്ദ്രീയ വിദ്യാലയത്തിലെ ക്ലാസുകൾ 31ന് ആരംഭിക്കും ^എം.പി

കേന്ദ്രീയ വിദ്യാലയത്തിലെ ക്ലാസുകൾ 31ന് ആരംഭിക്കും -എം.പി കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 31ന് രാമൻകുളങ്ങരയിൽ പണിപൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്ന് നിലവിലുള്ള സ്ഥിതി അവലോകനം ചെയ്തതിനു ശേഷമാണ് വിവരമറിയിച്ചത്. 26 കോടി ചെലവിൽ നിർമിച്ച സ്കൂൾ കെട്ടിട സമുച്ചയത്തിൽ 36 ക്ലാസ് റൂമുകൾ, മൂന്ന് സയൻസ് ലബോറട്ടറികൾ, മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ജൂനിയർ സയൻസ് ലാബ്, ലൈബ്രറി, എസ്.യു.പി.ഡബ്ല്യു റൂം, ആർട്സ് റൂം, മാത്സ് റൂം, സ്പോർട്സ് റൂം, 1500 കുട്ടികൾക്ക് ഒരേസമയം ഒത്തുചേരാൻ കഴിയുന്ന മേൽക്കൂരയോടൂകൂടിയുള്ള അസംബ്ലി ഹാൾ, കളിസ്ഥലം എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. 31ന് അധ്യയനം ആരംഭിക്കുമെങ്കിലും കെട്ടിട സമർപ്പണവും ഔപചാരിക ഉദ്ഘാടനവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുടെ സൗകര്യാർഥം നിശ്ചയിക്കപ്പെടുന്ന സമയത്ത് നിർവഹിക്കും. മുളങ്കാടകത്തുനിന്ന് രാമൻകുളങ്ങരയിെല പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുന്നതിന് ആവശ്യമായ നടപടികൾക്ക് പി.ടി.എ നേതൃത്വം നൽകും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പുതിയ കെട്ടിടം നിർമിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ ക്ലാസുകളിലേക്കും പുതിയ ഒരു ബാച്ച് കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ ഉൗർജിതപ്പെടുത്തുമെന്ന് എം.പി യോഗത്തെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.