തറികളുടെ സംഗീതവുമായി വീണ്ടും വെൺപാലക്കര

കൊട്ടിയം: നീണ്ട ഇടവേളക്കുശേഷം വെൺപാലക്കരയിൽ വീണ്ടും നെയ്ത്തുതറിയിൽനിന്നുള്ള കളകള നാദം ഉയരുന്നു. ഗ്രാമത്തിലെ ജനങ്ങളെയാകെ വായനയുടെ ലോകത്തേക്ക് നയിച്ച ശാരദാ വിലാസിനി വായനശാലയുടെ പ്രവർത്തകരാണ് വീണ്ടും വെൺപാലക്കരയിൽ നെയ്ത്തിന് കളമൊരുക്കുന്നത്. നെയ്ത്തുകാർ തിങ്ങിപ്പാർത്തിരുന്ന പ്രദേശത്ത് ഒരു കാലത്ത് നെയ്ത്ത് ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. എങ്ങോട്ടു തിരിഞ്ഞാലും തറികളുടെ സംഗീതംകൊണ്ട് നിറഞ്ഞിരുന്ന ഇവിടെ പുതുതലമുറക്ക് താൽപര്യം ഇല്ലാതായതോടെ വീടുകളിൽനിന്ന് നെയ്ത്ത് അന്യം നിന്നുപോകുകയായിരുന്നു. ഗ്രാമീണ തൊഴിലുകൾ തിരികെ കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവർത്തകർ തറികൾ സംഘടിപ്പിച്ച് ഇതിനായി വായനശാലാ വളപ്പിൽ പ്രത്യേകം തയാറാക്കിയ കെട്ടിടത്തിൽ നെയ്ത്ത് കേന്ദ്രം ആരംഭിക്കുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് പഴയകാല നെയ്ത്തുകാരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ശാരദാ വിലാസിനി വായനശാലാ പ്രസിഡൻറ് എസ്. മധു അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.