കുടുംബിനികളുടെ സാമ്പത്തിക ഭദ്രത സർക്കാർ ലക്ഷ്യം –മന്ത്രി

കുണ്ടറ: കുടുംബത്തിന് അല്ലലിത്താതെ കഴിയുന്നതിനാവശ്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുകയാണെന്നും സംസഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന ആശ്രയപദ്ധതിയും അത്തരത്തിലുള്ളതാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഒരു ഗുണഭോക്താവിന് 10 കോഴിയും 10 കിലോ തീറ്റയുമാണ് പദ്ധതി പ്രകാരം നൽകിയത്. കെ.എസ്.പി.ഡി.സി ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടർ ഡോ. വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചയത്ത് പ്രസിഡൻറ് സുജാതമോഹൻ, വൈസ് പ്രസിഡൻറ് ജലജഗോപൻ, ബ്ലോക്ക്പഞ്ചായത്ത് അംഗം കെ.സി. വരദരാജൻപിള്ള, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധുഗോപൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജി. ഗിരീഷ്കുമാർ, ആർ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.