പഠന ക്യാമ്പ് അറിവോരം സമാപിച്ചു

പാലോട്: പ്ലാവറ കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനലവധി പഠന ക്യാമ്പ് 'അറിവോരം' സമാപിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ബിമൽ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പേരയം ശശി, സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ, ഡോ. ബി. ബാലചന്ദ്രൻ, വാർഡ് മെംബർ അനിതാ കൃഷ്ണൻ, സുരേഷ് പിള്ള, സോമസുന്ദരൻ, കെ.ആർ. രാമഭദ്രൻ, പാലോട് സന്തോഷ്, നാഷിദ്, രാജേഷ് എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിച്ച പേരക്കുഴി ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ യു. ഹംസയെ ആദരിച്ചു. അജീ വിശ്വനാഥ് സ്വാഗതവും ലൈബ്രേറിയൻ ബീന നന്ദിയും പറഞ്ഞു. ബാലവേദി ക്ലബ് രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.