കോർപറേഷൻ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തി

കൊല്ലം: മുളങ്കാടകം ശ്മശാനത്തിൽനിന്ന് ആഞ്ഞിലിമരം മുറിച്ചുകടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് . ജില്ല സെക്രട്ടറി തമ്പി പുന്നത്തല ഉദ്ഘാടനം ചെയ്തു. റസ്റ്റ് ഹൗസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ചിന് ശ്യാം മോഹൻ, അജിത് കുരീപ്പുഴ, മണക്കാട് ഷറഫുദ്ദീൻ, ബൈജു കുരീപ്പുഴ, സജീവൻ, രമേശ് തേവള്ളി, തോട്ടുവ സുരേന്ദ്രൻ, സതീശൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി. 24 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയിൽ കൊല്ലം: 24 പാക്കറ്റ് കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥിയെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി അഭിജിത്തിനെയാണ് (20) കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ െഎ. നൗഷാദി​െൻറ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുൻവശം അറസ്റ്റ് ചെയ്തത്. തിരുനൽവേലിയിൽനിന്ന് പാക്കറ്റ് ഒന്നിന് 300 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് നാട്ടിൽകൊണ്ടുവന്ന് 1000 രൂപക്ക് വിൽപന നടത്തുകയാണെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ പൂക്കുട്ടി, സിവിൽ എക്സൈസ് ഒാഫിസർമാരായ എസ്.ആർ. ബിനു, ദിലീപ്കുമാർ, ബിജുമോൻ, സതീഷ് ചന്ദ്രൻ, രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.