കേരള റിട്ട. ടീച്ചേഴ്സ് കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനം

കൊട്ടാരക്കര: കേരള റിട്ടയേര്‍ഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനം ജൂലൈ രണ്ടാം വാരം കൊട്ടാരക്കരയില്‍ നടക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്വാഗതസംഘം രൂപവത്കരണയോഗം കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ സംസ്ഥാന പ്രസിഡൻറ് പി. മൊയ്തീന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. അലക്സ്‌ മാത്യു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം റെജിമോന്‍ വര്‍ഗീസ്‌, ഒ. രാജന്‍, ബേബി പടിഞ്ഞാറ്റിന്‍കര, എസ്.എ. വാഹിദ്, കല്ലട എന്‍.പി. പിള്ള, ജി. രവീന്ദ്രന്‍നായര്‍, കൊച്ചയ്യപ്പനുണ്ണിത്താന്‍, കെ.ആര്‍. ജനാർദനന്‍പിള്ള, ഉമ്മന്നൂര്‍ തോമസ്‌, എ.ജെ. ബാവ, വിഴിഞ്ഞം ഹനീഫ, എ. സൈനുലാബ്ദീന്‍, എന്‍. ചന്ദ്രശേഖരന്‍നായര്‍, കെ.ഒ. തോമസ്‌, ലീലാമ്മ, ജമീലബീവി, ടി. മാര്‍ട്ടിന്‍, ശശിധരന്‍, വി. രാജു, സജിമോന്‍, കെ. മുരളീധരന്‍പിള്ള, കെ. സുധാകരന്‍, സജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.