സവാരി വിളിച്ചുകൊണ്ട് പോയി ഓട്ടോ ഡ്രൈവറെ മർദിച്ചു

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് മുമ്പിലെ ഓട്ടോ സ്റ്റാൻഡിൽനിന്ന് രാത്രിയില്‍ സവാരി വിളിച്ചുകൊണ്ട് പോയി ഓട്ടോ ഡ്രൈവറെ മർദിച്ചവശനാക്കിയതായി പരാതി. ആനകോട്ടൂര്‍ കിളിത്തട്ടില്‍ വീട്ടില്‍ രതീഷിനാണ് (35) മർദനമേറ്റത്. ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി പത്തരയോടെ നെടുവത്തൂര്‍ പത്തടിപാലത്തിന് സമീപം സവാരി പോകണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. പത്തടി പാലത്തിന് സമീപം എത്തിയപ്പോള്‍ പതിയിരുന്ന മറ്റ് നാല് പേർകൂടി എത്തിയെന്നും മർദിച്ച് അവശനാക്കിയെന്നും രതീഷ്‌ െപാലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വടി ഉപയോഗിച്ച് തലയിലും ദേഹമാസകലവും മർദിച്ചു. മുട്ടറ ഭാഗത്തുള്ള യുവാവാണ് സവാരി വിളിച്ചതും മർദിക്കാന്‍ നേതൃത്വം നല്‍കിയതെന്നും രതീഷ് പറഞ്ഞു. മൂന്നുദിവസം മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ്സറ്റാന്‍ഡിന് സമീപം ഓട്ടോ തൊഴിലാളികളുമായി ചില യുവാക്കള്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. അവരാണ് മർദനത്തിന് പിന്നിലെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകൾ സംയുക്തമായി കൊട്ടാരക്കര ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.