കാൻസർ പ്രതിരോധം വാർഡുതല ക്യാമ്പുകൾ

ചവറ: വികാസ് കലാ- സാംസ്കാരികസമിതി ചവറ ഗ്രാമപഞ്ചായത്തിലെ 23 വാർഡിലും നടത്തിയ കാൻസർ സാധ്യതാ സർവേ പൂർത്തിയായി. രോഗപരിശോധനക്കായി കണ്ടെത്തിയവർക്കുള്ള വാർഡുതല പരിശോധന 18ന് ആരംഭിക്കും. 9.30ന് ആരംഭിച്ച് ഒന്നുവരെയാണ് ക്യാമ്പ്. തീയതി, ക്യാമ്പ് നടക്കുന്ന സ്ഥലം, വാർഡ് ക്രമത്തിൽ: 18ന് ഗ്രീൻമൗണ്ട് സെൻട്രൽ സ്കൂൾ, ചെറുശ്ശേരിഭാഗം (കോവിൽത്തോട്ടം ചെറുശ്ശേരിഭാഗം, തട്ടാശ്ശേരി) 19ന് പി.എസ്.പി.എം യു.പി സ്കൂൾ, മടപ്പള്ളി (തോട്ടിനുവടക്ക്, പഴഞ്ഞീക്കാവ്, മടപ്പള്ളി) 20ന് ഖാദിരിയ്യ ഹൈസ്കൂൾ, കൊട്ടുകാട് (വട്ടത്തറ, മുകുന്ദപുരം, കൊട്ടുകാട്) 21ന് വികാസ് ഒാഡിറ്റോറിയം (പട്ടത്താനം, മേനാമ്പള്ളി, ഭരണിക്കാവ് ) 22ന് ഗവ. എൽ.പി സ്കൂൾ, പുതുക്കാട് (താന്നിമൂട്, പുതുക്കാട്, ചവറ ) 23ന് എം.എൻ.പി.എം സെൻട്രൽ സ്കൂൾ, പയ്യലക്കാവ് (പയ്യലക്കാവ്, കോട്ടയ്ക്കകം) 24ന് മുക്കുത്തോട് ഗവ. യു.പി സ്കൂൾ, ചവറ (പാലക്കടവ്, കൃഷ്ണൻനട, കൊറ്റംകുളങ്ങര ) 25ന് ബേബിജോൺ ഷഷ്ട്യബ്ദപൂർത്തി സ്മാരക ഒാഡിറ്റോറിയം, ചവറ (കുളങ്ങരഭാഗം, പുത്തൻകോവിൽ, കരിത്തുറ). സർവേ നടത്തിയപ്പോൾ നൽകിയ സ്ലിപ് കൂടി വാർഡുതല പരിശോധനക്ക് കൊണ്ടുവരണം. പഞ്ചായത്തുതല പരിശോധന ആവശ്യമുള്ളവരെ ക്യാമ്പ് ദിവസം നിശ്ചയിച്ച് അറിയിപ്പ് നൽകും. വാർഡുതല ക്യാമ്പിൽ നീണ്ടകര കാൻസർ സ​െൻററിൽ നിന്നുള്ള വിദഗ്ധസംഘം പ്രാഥമിക പരിശോധന നടത്തും. പ്രതിഭാസംഗമം സംഘടിപ്പിക്കും ചവറ: എൽ.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിന് എൻ. വിജയൻപിള്ള എം.എൽ.എ പ്രതിഭാസംഗമം സംഘടിപ്പിക്കും. ചവറ നിയോജകമണ്ഡലത്തിൽ സ്ഥിരതാമസമുള്ള മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളെയും സംഗമത്തിൽ പരിഗണിക്കും. മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ 23ന് മുമ്പ് മാർക്ക് ഷീറ്റ്, റേഷൻകാർഡ് എന്നിവയുടെ കോപ്പി, പ്രിൻസിപ്പലി​െൻറ സാക്ഷ്യപത്രം, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ തട്ടാശ്ശേരിയിലുള്ള എം.എൽ.എ ഒാഫിസിൽ നൽകണമെന്ന് എൻ. വിജയൻപിള്ള എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.