ഉടമകളറിയാതെ ഭൂമി രജിസ്േട്രഷൻ: അന്വേഷണംവേണം -എം.എൽ.എ കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജില്‍ ഉടമകളറിയാതെ ഏക്കറുകണക്കിന് ഭൂമി ഐ.ആര്‍.ഇയുടെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അയണിവേലികുളങ്ങര വില്ലേജ് ഒാഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.സി. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഭീമഹര്‍ജിയുടെ ഒപ്പുശേഖരണ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ എം. ശോഭന നിര്‍വഹിച്ചു. സമരസമിതി ജനറൽ കണ്‍വീനര്‍ ജഗത്ജീവന്‍ലാലി, പി.ആര്‍. വസന്തന്‍, സി.ആര്‍. മഹേഷ്, കെ.പി. മുഹമ്മദ്, കെ.ജി. രവി, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ള, ജയകൃഷ്ണപിള്ള, കമറുദ്ദീന്‍ മുസ്‌ലിയാര്‍, മുനമ്പത്ത് വഹാബ്, ടി.വി. സനല്‍, എസ്. ഉത്തമന്‍, കാട്ടൂര്‍ബഷീര്‍, രാജു, വൈ. പൊടിക്കുഞ്ഞ്, എം.കെ. വിജയഭാനു, എ. അജയന്‍, എ. താജുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ജി. സാബു, വസുമതി രാധാകൃഷ്ണന്‍, മുനമ്പത്ത് ഗഫൂര്‍, പനക്കുളങ്ങര സുരേഷ്, സമരസമിതി നേതാക്കളായ ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍, സജിബാബു, രമണന്‍, വിജയമ്മലാലി, തേവറ നൗഷാദ്, എച്ച്. ഷാജഹന്‍, മുനീര്‍ഖാദിയാര്‍, മോഹന്‍ലാല്‍, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, ഡോളി ബാബു, സന്തോഷ്‌കുമാര്‍, ജോബ്, ബൈജു, ഷാന്‍ മുനമ്പത്ത്, ഹുസൈന്‍, പ്രസന്നന്‍, പ്രകാശ്, മഹേഷ് ജയരാജ് എന്നിവര്‍ മാർച്ചിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.