ചവറയിലെ ശുദ്ധജലക്ഷാമം; ആർ.വൈ.എഫ് വാട്ടർ അതോറിറ്റി ഉപരോധിച്ചു

ചവറ: നിയോജകമണ്ഡലത്തി​െൻറ വിവിധമേഖലകളിൽ തുടരുന്ന രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ആർ.വൈ.എഫ് പ്രവർത്തകർ വാട്ടർ അതോറിറ്റിയിൽ ഉപരോധം നടത്തി. ജലക്ഷാമം രൂക്ഷമായിട്ടും വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തരയോഗം വിളിക്കാനോ ഉദ്യോഗസ്ഥരെയോ പഞ്ചായത്ത് ഭരണസമിതിയെയോ ഇക്കാര്യത്തിൽ ചുമതലപ്പെടുത്താനോ സ്ഥലം എം.എൽ.എ തയാറായിട്ടിെല്ലന്ന് നേതാക്കൾ ആരോപിച്ചു. എല്ലാവർഷവും വേനൽകാലത്ത് ചവറയിൽ തുടരുന്ന ജലക്ഷാമം കണക്കിലെടുത്ത് വാട്ടർ അതോറിറ്റിയിൽ സ്ഥിരംചുമതലയുള്ള അസി. എക്സിക്യൂട്ടിവ് എൻജിനീയറെ നിയമിക്കാൻ തയാറാകാത്തതിനെ തുടർന്ന് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇയെ ഉപരോധിച്ചു. ശാസ്താംകോട്ടയിലെ പമ്പിങ് വേഗത്തിലാക്കണമെന്നും ജലവിതരണത്തിലെ രാഷ്ട്രീയ വേർതിരിവില്ലാതാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എസ്. ലാലു ഉദ്ഘാടനം ചെയ്തു. താജ് പോരൂക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിഷ്ണു മോഹൻ, ഹാഷിം, സുധീർ തേവലക്കര, ആർ. വൈശാഖ്, ഷാനവാസ്, സാബു നീണ്ടകര, അജ്മൽ, നിഥിൻ രാജ്, ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.