കൊട്ടാരക്കര താലൂക്ക്​ ആശുപത്രി മെഡിക്കൽ കോളജ് നിലവാരത്തിലേക്ക്; 60 കോടിയുടെ വികസനം ലക്ഷ്യം

കൊട്ടാരക്കര: താലൂക്ക് ആശുപത്രി മെഡിക്കൽ കോളജ് നിലവാരത്തിലേക്ക്. 60 കോടിയുടെ വികസനപദ്ധതിയിലൂടെ താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടി തുടങ്ങി. കിഫ്ബി സഹായത്തോടെ കെ.എസ്.ഇ.ബിയാണ് സമഗ്ര പദ്ധതി രൂപരേഖ തയാറാക്കിയത്. പദ്ധതി നടത്തിപ്പിന് മുന്നോടിയായി ഐഷാപോറ്റി എം.എൽ.എയുടെ നേതൃത്വത്തിൽ വികസനസമിതിയുടെയും മുനിസിപ്പൽ അധികൃതരുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സംയുക്ത യോഗം ആശുപത്രിയിൽ ചേർന്നു. ആശുപത്രിയിലെ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി എഴുനിലയുള്ള പുതിയകെട്ടിടം നിർമിക്കും. പേ വാർഡ്, വനിതാ-പുരുഷ മെഡിക്കൽ-സർജിക്കൽ വാർഡുകൾ, ആധുനിക ഓപറേഷൻ തിയറ്റർ, സൈക്കാട്രിക്-പീഡിയാട്രിക് വാർഡുകൾ, റേഡിയോളജി ആൻഡ് ഇമേജിങ് സ​െൻറർ, മെഡിക്കൽ െറേക്കാഡ് മുറി, മോർച്ചറി, ഹൗസ് കീപ്പിങ് എൻജിനീയറിങ് വിഭാഗം, അഡ്മിനിസ്ട്രേഷൻ വിഭാഗം, ഹോസ്റ്റൽ, റിസപ്ഷൻ, കൺസൾട്ടേഷൻ മുറികൾ, അൾട്രാസൗണ്ട് മുറി, എക്സ്റേ യൂനിറ്റ്, സി.ടി സ്കാൻ വിഭാഗം, എം.ആർ.ഐ സ്കാൻ മുറി, നഴ്സുമാർക്കുള്ള കേന്ദ്രം, ഡോക്ടർമാർക്കുള്ള ഓഫിസ്, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ, മാലിന്യ സംസ്ക്കരണം, റിക്രിയേഷൻ-യോഗ മുറി, സെക്യൂരിറ്റി-സ്റ്റോർ മുറി എന്നിവയെല്ലാം പുതിയ ബഹുനില മന്ദിരത്തിൽ ഉൾപ്പെടും. ശുദ്ധജല വിതരണ സംവിധാനവും നിലവിൽവരും. ആരോഗ്യവകുപ്പി​െൻറ വിശദ പരിശോധനക്കുശേഷം ഫണ്ടിങ് ഏജൻസിയായ കിഫ്ബിക്ക് സമർപ്പിക്കും. അവർ അംഗീകരിക്കുന്നതോടെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് എം.എൽ.എ യോഗത്തിൽ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളജി​െൻറ നിലവാരത്തിലേക്ക് ആശുപത്രി ഉയരുമെന്നും ലോക ബാങ്ക് സഹായത്തോടെ ആധുനിക ട്രോമാകെയർ യൂനിറ്റ് സ്ഥാപിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. നഗരസഭാധ്യക്ഷ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷംല, കെ.എസ്.ഇ.ബി സീനിയര്‍ െഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാധാകൃഷ്ണന്‍, അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷാജഹാന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ക്കിടെക് മഹേഷ്‌ പദ്ധതി രൂപരേഖ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.