ഹരിതം സഹകരണം: ജില്ലയിൽ ​െവച്ചുപിടിപ്പിക്കുന്നത്​ 8000 വൃക്ഷത്തൈകൾ

കൊല്ലം: സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇക്കൊല്ലം െവച്ചുപിടിപ്പിക്കുന്നത് 8000 വൃക്ഷത്തൈകൾ. അഞ്ചുവർഷത്തിനകം സംസ്ഥാനത്ത് അഞ്ചുലക്ഷം വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാന സർക്കാർ ചക്കയെ ഒൗേദ്യാഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇക്കൊലം പ്ലാവാണ് നട്ടുവളർത്തുക. ചക്കയുടെ പ്രാധാന്യം എല്ലായിടത്തും എത്തിക്കാനുള്ള പ്രചാരണവും ലക്ഷ്യമിടുന്നു. ചക്ക ഉൽപാദനം വർധിപ്പിക്കുന്നതുവഴി അതിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുെട നിർമാണത്തിനും വഴിതുറക്കും. ഇത് സഹകരണ മേഖലയിലടക്കം പുതിയ സംരംഭങ്ങൾക്ക് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി അടുത്തവർഷം െവച്ചുപിടിപ്പിക്കുന്നത് കശുമാവിൻ തൈകളാണ്. കശുവണ്ടി ഫാക്ടറികൾ ഏറെയുള്ള ജില്ലക്ക് ഇത് ഏറെ പ്രതീക്ഷനൽകുന്നു. തോട്ടണ്ടി ഇറക്കുമതി ആശ്രയിച്ചാണ് കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം. തോട്ടണ്ടിയുടെ ലഭ്യതക്കുറവുമൂലം ഫാക്ടറികൾ അടച്ചിടേണ്ട സ്ഥിതിയുണ്ട്. ഇതേതുടർന്ന് തോട്ടണ്ടിയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാറും കശുവണ്ടി വികസന കോർപറേഷനടക്കമുള്ള സ്ഥാപനങ്ങളും നടത്തിവരുന്നുണ്ട്. കശുമാവ് തൈകൾ െവച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുമായി സഹകരണ സ്ഥാപനങ്ങൾ രംഗത്തുവരുന്നത് കശുവണ്ടി മേഖലക്ക് നേട്ടമാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് വൃക്ഷത്തൈകൾ െവച്ചുപിടിപ്പിക്കുന്ന പരിപാടി ജില്ലയിൽ ആരംഭിക്കും. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വന്തംസ്ഥലത്തും പൊതുജനങ്ങൾക്ക് ഗുണകരമായ മറ്റ് സ്ഥലങ്ങളിലും വൃക്ഷത്തൈകൾ നടും. സഹകരണ സംഘങ്ങൾ വൃക്ഷത്തൈകൾ സ്വന്തം നിലക്ക് തന്നെ ഉൽപാദിപ്പിക്കാനാണ് സഹകരണ വകുപ്പി​െൻറ നിർദേശം. വൃക്ഷതൈകൾ ഉൽപാദിച്ച സംഘത്തി​െൻറ പേര്, നട്ട തൈകളുെട എണ്ണം, തൈകൾ നടുന്ന സ്ഥലം, ഇതുമായി ബന്ധപ്പെട്ട േബാധവത്കരണ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച് നിശ്ചിതമാതൃകയിൽ എല്ലാമാസവും പത്തിന് മുമ്പ് ജില്ലാ േജായൻറ് രജിസ്ട്രാർ (ജനറൽ) സഹകരണസംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.