അമേരിക്കൻ 'ഫോര്‍മുല ഹൈബ്രിഡ്' മത്സരത്തില്‍ മികച്ച പ്രകടനവുമായി മലയാളി വിദ്യാര്‍ഥികൾ

കൊച്ചി: അമേരിക്കയിലെ ന്യൂ ഹാംഷയര്‍ മോട്ടോര്‍ സ്പീഡ്വേയില്‍ തായേഴ്സ് സ്കൂള്‍ ഓഫ് എൻജിനീയറിങ് ഡാത്ത് മൗത്ത് നടത്തിയ 'ഫോര്‍മുല ഹൈബ്രിഡ് 2018' മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വള്ളിക്കാവ് അമൃത സ്കൂള്‍ ഓഫ് എൻജിനീയറിങ് വിദ്യാര്‍ഥികളുടെ പ്രകടനം ശ്രദ്ധേയമായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച മോട്ടോര്‍ വാഹനമാണ് ഇലക്ട്രിക്കല്‍ വിഭാഗം മത്സരത്തില്‍ അമൃതയിലെ എൻജിനീയറിങ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. നൈന മുസ്തഫ കുറുപ്പാലി​െൻറ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളെ പ്രഫ. വി. ശ്രീകാന്താണ് നയിച്ചത്. വിദേശ യൂനിവേഴ്സിറ്റികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ പങ്കെടുത്ത ഏക സ്ഥാപനമാണ് അമൃത സ്കൂള്‍ ഓഫ് എൻജിനീയറിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.