ആറ്റിങ്ങൽ നഗരസഭയുടെ പ്രവർത്തനങ്ങൾ ദീര്‍ഘവീക്ഷണത്തോടെയുള്ളത് -വി.എസ് ആറ്റിങ്ങല്‍: വര്‍ത്തമാനകാല ആവശ്യങ്ങള്‍ക്കപ്പുറം ദീര്‍ഘവീക്ഷണത്തോടെ വരുംകാല പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആറ്റിങ്ങല്‍ നഗരസഭ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ഭരണ പരിഷ്‌കരണ കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നഗരസഭയുടെ 221 വികസനപദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള 'വികസനോത്സവം 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിച്ച് കൊണ്ടിരിക്കുന്ന സുകുമാരന്‍നായര്‍, മുരളീധരന്‍നായര്‍, ഭാസ്‌കരന്‍നായര്‍, ഹരിഹരദാസന്‍, രവീന്ദ്രന്‍നായര്‍, ശിവദാസന്‍ എന്നിവരെ ആദരിച്ചു. വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും വി.എസ് നിർവഹിച്ചു. ബി. സത്യന്‍ എം.എല്‍.എല്‍ അധ്യക്ഷത വഹിച്ചു. സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി. നിർവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍. രാമു, ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡൻറ് തോട്ടയ്ക്കാട് ശശി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടി.പി. അംബിരാജ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രന്‍, എസ്. ലെനിന്‍, ജി. സുഗുണന്‍, ഫിറോസ് ലാല്‍, വി.എസ്. സന്തോഷ്, ഹാഷിം, ആര്‍. രാജു, എ. റുഖൈനത്ത്, എസ്. ജമീല, അവനവഞ്ചേരി രാജു, സി. പ്രദീപ്, എം. അനില്‍കുമാര്‍, സി.ജെ. രാജേഷ്‌കുമാര്‍, എം. മുരളി എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് സ്വാഗതവും ആര്‍. പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരണവും വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.