ഡെങ്കിപ്പനി പ്രതിരോധം; സർക്കാർ പ്രവർത്തനം മാതൃകപരം ^കെ. മുരളീധരൻ

ഡെങ്കിപ്പനി പ്രതിരോധം; സർക്കാർ പ്രവർത്തനം മാതൃകപരം -കെ. മുരളീധരൻ തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറക്കാനായത് സർക്കാറി​െൻറ മാതൃകാ പ്രവർത്തനത്തിലൂടെയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. സർക്കാറി​െൻറ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിച്ചതിനാലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരാനായത്. പരിസരശുചീകരണവും മാലിന്യ സംസ്കരണവും കൂടുതൽ ഫലപ്രദമാക്കാൻ ജനങ്ങൾ കൂടുതൽ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഡെങ്കി ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പി.എസ്. അനിൽകുമാർ, അഡീഷനൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. കെ.ജെ. റീന, റീജനൽ ഡയറക്ടർ ഡോ. രുചി ജെയിൻ, എൻ.വി.ബി.ഡി.സി.പി ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.