പ്രീമെട്രിക് ഹോസ്​റ്റൽ പ്രവേശനം

പുനലൂർ: പട്ടികജാതി വികസന വകുപ്പി​െൻറ നിയന്ത്രണത്തിലുള്ള പുനലൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള ആരംപുന്ന പ്രീ-മെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി പെൺകുട്ടികൾക്കാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്നവർക്ക് യൂനിഫോം, പോക്കറ്റ് മണി, ബുക്ക്, ട്യൂഷൻ എന്നിവ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരത്തിന് നഗരസഭയുമായോ പത്തനാപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായോ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25. ബന്ധപ്പെടേണ്ട ഫോൺ:- 8547630028. ട്യൂഷൻ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു പുനലൂർ: പട്ടികജാതി വികസനവകുപ്പി​െൻറ പുനലൂർ ആരംപുന്നയിലെ പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് താൽപര്യമുള്ള വനിതാ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി, സോഷ്യൽ സയൻസ്, കണക്ക്, സയൻസ് എന്നീ വിഷയങ്ങളിൽ ഡിഗ്രിയും ബി.എഡും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.ജി ഉള്ളവർക്ക് മുൻഗണന. യു.പി വിഭാഗത്തിൽ മൂന്നും എച്ച്.എസിൽ ആറും ഒഴിവുകളാണുള്ളത്. അപേക്ഷകൾ വെള്ള പേപ്പറിൽ തയാറാക്കി യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം പുനലൂർ നഗരസഭയിലോ പത്തനാപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലോ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. ബന്ധപ്പെടേണ്ട ഫോൺ: 0475 2222683, 8547630028.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.