ഐ.ആര്‍.ഇ ഖനനം: അയണിവേലിക്കുളങ്ങര വില്ലേജിന് പ്രത്യേക ഹിയറിങ്​ വിളിക്കണമെന്ന്​

കരുനാഗപ്പള്ളി: ഐ.ആര്‍.ഇ ഖനനത്തിന് എെറ്റടുക്കാൻ തീരുമാനിച്ച അയണിവേലിക്കുളങ്ങര വില്ലേജിന് മാത്രം പ്രത്യേക ഹിയറിങ് വിളിക്കണമെന്ന് ജനകീയ സമരസമിതി. ഉടമകളറിയാതെ ഐ.ആര്‍.ഇ ലീസിനെന്ന പേരിൽ രജിസ്റ്റര്‍ ചെയ്ത ഭൂമിയിൽ ഖനനാനുമതിക്കുള്ള അപേക്ഷപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന പബ്ലിക് ഹിയറിങ് അയണിവേലിക്കുളങ്ങര വില്ലേജിലെ ജനങ്ങൾക്ക് പ്രത്യേകം നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിലവിൽ പന്മന, ആലപ്പാട് വില്ലേജുകളുടെ കൂടെയാണ് അയണിവേലിക്കുളങ്ങരയും ഹിയറിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്. ജനവാസകേന്ദ്രമായ അയണിവേലിക്കുളങ്ങര ഐ.ആര്‍.ഇയുടെ ഖനനമേഖലയല്ല. ഐ.ആര്‍.ഇയുടെ അശാസ്ത്രീയമായ ഖനനംമൂലവും സൂനാമി ദുരന്തംമൂലവും ആലപ്പാട് വില്ലേജില്‍നിന്ന് വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കപ്പെട്ടത് അയണിവേലിക്കുളങ്ങര വില്ലേജിലാണ്. ഇവരെയുള്‍പ്പെടെയുള്ള കുടുംബങ്ങളെയാണ് ഐ.ആര്‍.ഇ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. നിലവിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തുന്ന പബ്ലിക് ഹിയറിങ് 22നാണ് നിശ്ചയിച്ചിരിക്കുന്നത്. സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. ജഗത്ജീവന്‍ ലാലി, എസ്. ഉത്തമന്‍, ടി.വി. സനല്‍, നഗരസഭ കൗണ്‍സിലര്‍മാരായ സാബു, വസുമതി, രാധാകൃഷ്ണന്‍, മുനമ്പത്ത് ഗഫൂര്‍, അസ്‌ലം, സമരസമിതി ഭാരവാഹികളായ നൗഷാദ് തേവറ, സന്തോഷ്‌കുമാര്‍, സജിബാബു, മുനീര്‍ഖാദിയാര്‍, വര്‍ഗീസ്മാത്യു കണ്ണാടിയില്‍, ഹുസൈന്‍, കെ.ജി. ശിവാനന്ദന്‍, ഡോളിബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.