കെ.എം.വൈ.എഫ്​ 'കനിവ്​' റമദാൻ റിലീഫ്​

കൊല്ലം: റമദാനിൽ സംസ്ഥാനവ്യാപകമായി കെ.എം.വൈ.എഫ് 'കനിവി'​െൻറ നേതൃത്വത്തിൽ റിലീഫ് പ്രവർത്തനം നടത്താൻ സംസ്ഥാന യോഗം തീരുമാനിച്ചു. എല്ലാ പ്രധാന ആശുപത്രികളിലും റമദാൻമാസം മുഴുവൻ ഇഫ്താർ, യൂനിറ്റ് തലങ്ങളിൽ ഭക്ഷ്യധാന്യകിറ്റ്, പെരുന്നാൾ കിറ്റ്, നിർധന കുട്ടികൾക്ക് പുതുവസ്ത്രം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, തൊഴിലുപകരണങ്ങൾ എന്നിവ വിതരണംചെയ്യും. റമദാൻ പ്രഭാഷണവും സംഘടിപ്പിക്കും. താലൂക്ക് തലങ്ങളിൽ റമദാൻ 17ന് ബദർദിന അനുസ്മരണവും അവാർഡ് ഫെസ്റ്റും നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ ഇഫ്താർ സംഗമം, ഇൗദ് സൗഹൃദ സംഗമം എന്നിവയും ഉണ്ടായിരിക്കും. മേയ് 28ന് കെ.എം.വൈ.എഫ് പതാകദിനമായി ആചരിക്കും. ജൂൺ 23ന് കേരള ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. നൗഷാദ് മാങ്കാംകുഴി, ജെ.എം. നാസറുദ്ദീൻ തേവലക്കര, കണ്ണനല്ലൂർ നാഷിദ് ബാഖവി, എ.എം. യൂസുഫുൽഹാദി, സുധീർ മന്നാനി, എസ്.കെ. നസീർ കായംകുളം, മുജീബ് റഹ്മാൻ ചാരുംമൂട്, സക്കീർ ഹുസൈൻ മന്നാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.