കരുനാഗപ്പള്ളി: ലോകമാതൃദിനത്തോടനുബന്ധിച്ച് പുതിയകാവ് ഗവ. നെഞ്ചുരോഗാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തും അമ്മമാരെ ആദരിച്ചും വ്യത്യസ്തമായ ആഘോഷവുമായി കുടുംബശ്രീ. മാതാപിതാക്കളെ വൃദ്ധസദനത്തിലല്ല പാര്‍പ്പിക്കേണ്ടതെന്നും ഒപ്പം ചേര്‍ത്തുനിര്‍ത്തി ആദരവോടെ പരിചരിക്കാന്‍ പുതിയ തലമുറയിലെ മക്കള്‍ക്ക് പ്രചോദനമാകാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഭാനുമതി ടീച്ചര്‍ പറഞ്ഞു. പാവുമ്പ മണപ്പള്ളിയിലെ കുടുംബശ്രീ എ.ഡി.എസിെൻറ നേതൃത്വത്തില്‍ 'ഒത്തിരി സ്‌നേഹവും ഒരുപിടിചോറും' പദ്ധതിക്കും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പാവുമ്പ സുനില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസനസമിതി അംഗം ചിത്രഭാനു, സി.ഡി.എസ് മെംബര്‍ രമ്യ, എ.ഡി.എസ് ഭാരവാഹികളായ ശിശിരറാണി, വിജി, ശ്രീവിദ്യ, ശ്യാമള, ഖദീജ, സുശീല എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.