സർവകലാശാല ഭരണത്തിൽ യു.ജി.സി കൈകടത്തരുതെന്ന്​ രാജൻ ഗുരുക്കൾ

തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി) നേരിട്ട് കൈകടത്തരുതെന്നും പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലമാക്കണമെന്ന് നിർദേശിക്കാൻ യു.ജി.സിക്ക് അധികാരമില്ലെന്നും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. ഡോ. രാജൻ ഗുരുക്കൾ. 'പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസവും യു.ജി.സിയുടെയും സർവകലാശാലകളുടെയും കാഴ്ചപ്പാടിൽ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പാരലൽ കോളജ് അസോസിയേഷനിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ സംസ്ഥാന പ്രസിഡൻറ് എ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ. അശോകകുമാർ വിഷയം അവതരിപ്പിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റംഗം പ്രഫ. എം. ശ്രീകുമാർ, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. പി.എൻ. ഹരികുമാർ, എ.കെ.ജി.സി.ടി സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. ദാമോദരൻ, സേവ് എജുക്കേഷൻ സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ, എ.െഎ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി, ഡോ. കെ.ജി.സി. നായർ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡൻറായി എ. പ്രഭാകരനെ (മലപ്പുറം) തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജി. ഗിരികുമാർ, പി.ടി. മൊയ്തീൻ കുട്ടി (വൈസ് പ്രസി.), കെ.ആർ. അശോക്കുമാർ, പി.എൻ. ശശിധരൻ (ജന. സെക്ര.), സി.ജെ. ഡേവിഡ് (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.